പട്ടേലിനെ ആദരിച്ചതില്‍ പ്രതിപക്ഷം തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുന്നുവെന്ന് മോദി

Narendra Modi

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആദരിച്ചതില്‍ പ്രതിപക്ഷം തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതോടെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും മോദി പറഞ്ഞു.

പ്രതിമ രാഷ്ട്രത്തിനു സമര്‍പ്പിച്ച ശേഷം സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും ചരിത്രപരമായ ആവേശോജ്ജ്വലമായ നിമിഷമാണിതെന്നും മോദി വ്യക്തമാക്കി.

ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് കേന്ദ്രം 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ചതെന്നത് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണമായ വെങ്കല പ്രതിമയ്ക്ക് 430 മില്ല്യണ്‍ ഡോളര്‍ ആണ് ചെലവഴിച്ചത്. പ്രതിമക്കൊപ്പം ത്രീ സ്റ്റാര്‍ ഹോട്ടല്‍, ഗവേഷണ കേന്ദ്രം, മ്യൂസിയം എന്നിവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

Top