സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് ഇനി മുതല്‍ നരേന്ദ്ര മോദിയുടെ പേര്

ഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും. മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയം എന്നും ഇത് അറിയപ്പെട്ടിരുന്നു. സ്റ്റേഡിയം അടുത്തിടെ നവീകരിക്കുകയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനത്തിന് എത്തുകയും ചെയ്തു. അദ്ദേഹമാണ് സ്റ്റേഡിയത്തിന് പുതിയ പേര് നല്‍കിയത്. ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്തു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് നിലവില്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയമെന്ന് രാംനാഥ് കോവിന്ദ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്റ്റേഡിയത്തിനൊപ്പം സ്പോര്‍ട്ട് കോംപ്ലക്സും പണി കഴിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അഹമ്മദാബാദ് ഇനി മുതല്‍ ‘സ്പോര്‍ട്ട് സിറ്റി ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടും. 1,32,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top