സരയു കേന്ദ്രകഥാപാത്രമാകുന്ന ഹ്രസ്വചിത്രം ‘ഷക്കീല’ ; ടീസര്‍ പുറത്ത്, റിലീസ് ജൂലൈ 5-ന്

സരയു മോഹനെ കഥാപാത്രമാക്കി സുഗീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ഷക്കീല’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഫ്രൈഡേ ക്ലബ് ഖത്തറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് അമല്‍ കെ. ജോബിയാണ്. ഛായാഗ്രഹണം ഷിജു എം. ഭാസ്‌കര്‍. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് ഹിഷാം യൂസുഫാണ്.

ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മനു രമേശനാണ്. ചിത്രം ജൂലൈ അഞ്ചിന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും

Top