ബേര്‍ഡ്‌സ് ഓഫ് പ്രേ; ശരത് കുമാറിന്റെ വമ്പന്‍ വെബ് സീരീസ് ഒരുങ്ങുന്നു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമകളുടെ തിയേറ്റര്‍ റിലീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒടിടി റിലീസിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് നടന്‍ ശരത് കുമാറിന്റെ പുതിയ വെബ് സീരീസ് ഒരുങ്ങുകയാണ്.

അര്‍ച്ചന ശരത്തിന്റെ നോവലായ ബേര്‍ഡ്‌സ് ഓഫ് പ്രേയെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ശരത് കുമാര്‍ തന്നെയാണ് ഈ പുസ്തകം പ്രകാശനം ചെയ്തതും. റധാന്‍ മീഡിയവര്‍ക്കിന്റെ ബാനറില്‍ ശരത്തിന്റെ ഭാര്യ രാധികയാകും ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Top