എന്‍ആര്‍സി വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാടെടുക്കരുതെന്ന് ശരത് യാദവ്

ഭോപ്പാല്‍ : അസ്സാം പൗരത്വ പട്ടിക വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ലോക്താദ്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് ആവശ്യപ്പെട്ടു.

അസ്സാം വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. പാര്‍ലമെന്റിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല, ടിബറ്റില്‍ നിന്നും ആളുകള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും വന്നവര്‍ അവിടേക്ക് തിരിച്ച് പോയി. പാകിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ ആളുകള്‍ അവിടേക്ക് പോയി. ഒരു തീയതി വച്ച് ആളുകളുടെ പൗരത്വം നിശ്ചയിക്കുന്നത് രാജ്യത്തെ തകര്‍ത്ത് കളയുമെന്നും ശരത് യാദവ് പറഞ്ഞു.

ജൂലൈ 30 നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. 3.29 കോടി ജനങ്ങളില്‍ 2.9 കോടിപ്പേരും ഇന്ത്യന്‍ ജനങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 40 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. പുറത്തായവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 28 വരെ സമര്‍പ്പിക്കാം.

മുസ്ലീം സമുദായത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന ബിജെപി സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധമാണന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു.

Top