എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം: മുഖ്യപ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന്

തിരുവനന്തപുരം: പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് മര്‍ദനമേറ്റ പൊലീസുകാരന്‍.

പ്രതികളെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നതായി സംശയമുണ്ടെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.പി.ഒ ശരത്ത് പറഞ്ഞു. തന്നില്‍ നിന്ന് ഇതുവരെ മൊഴി പോലും എടുത്തിട്ടില്ലെന്ന് ഡിജിപിയേയും മുഖ്യമന്ത്രിയേയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ക്കാണ് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുഖ്യപ്രതിയായ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശരത്തിന്റെ പരാതി കന്റോണ്‍മെന്റ് സിഐക്ക് പൊലീസ് സംഘടന നേതാക്കള്‍ നല്‍കിയിരുന്നു.

പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ആരോമല്‍. അഖില്‍, ഹൈദര്‍ എന്നിവര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Top