ശരത് പവാറിന്റെ വസതിയില്‍ എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Sharad Pawar

മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ നിന്ന് പണം തട്ടിച്ചെടുത്തു എന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരാകുന്നില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചതിനു തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

സുപ്രിയ സുലേ, ജയന്ത് പാട്ടീല്‍, പ്രഫുല്‍ പട്ടേല്‍, പരത് പവാര്‍, അജിത് പവാര്‍ തുടങ്ങിയ നേതാക്കളാണ് വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഇഡി ഓഫീസില്‍ നേരിട്ട് എത്തരുതെന്നും ക്രമസമാധന പ്രശ്നമുണ്ടാവുമെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ സഞ്ജയ് ബ്രേവ്, പവാറിനെ കണ്ടു ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് പവാര്‍ ഹാജരാകുന്നില്ലെന്ന് തീരുമാനിച്ചത്.

Top