സ്ഥാനാര്‍ത്ഥിയാകാനില്ല; മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ശരത് പവാര്‍

Sharad Pawar

മുംബൈ: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ മാഥ മണ്ഡലത്തില്‍ നിന്ന് പവാര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാവുന്നത്.

താന്‍ മത്സര രംഗത്തേക്ക് കടക്കുന്നില്ലെന്നും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മത്സരിക്കുന്നുണ്ടെന്നും പവാര്‍ അറിയിച്ചു. അവര്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നതിനാലാണ് താന്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും , ഇതുവരെ 14 പ്രാവശ്യം ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്‍സിപി സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഒരു ദിവസം പിന്നിടുമ്പോളാണ് മത്സരിക്കില്ലെന്ന് വ്യക്തമാക്കി ശരദ് പവാര്‍ രംഗത്ത് വരുന്നത്.

Top