നടൻ ശരത്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ : നടൻ ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഭാ​ര്യ രാ​ധി​ക​യും മ​ക​ള്‍ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശരത്കുമാർ ഹൈ​ദ​രാ​ബാ​ദി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .മികച്ച ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിൽസിക്കുന്നതെന്നും അതിനാൽ തന്നെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ട്വീറ്റ് ചെയ്തു.

Top