‘ആ ട്യൂമര്‍ വീണ്ടും വളരുന്നു’; ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ

പ്രതീക്ഷിതമായി ജീവിതത്തില്‍ തിരിച്ചടിയായ അര്‍ബുദ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയതാണ് നടി ശരണ്യ. തിരിച്ചുവരവില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയ ശരണ്യ തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ശരണ്യയുടെ അമ്മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

രണ്ട് ദിവസം മുന്‍പ് വരെ ശരണ്യയ്ക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി മോശമാണെന്നും അമ്മ പറഞ്ഞു. ഇന്നലെ മുഴുവന്‍ ആശുപത്രിയിലായിരുന്നു. നാളെ ആശുപത്രിയില്‍ അഡ്മിറ്റാകണം. ഈ ആഴ്ച തന്നെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ നവംബറില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ട്യൂമര്‍ വളര്‍ന്നതായി കണ്ടു.

ജനുവരിയില്‍ വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ ട്യൂമര്‍ കൂടുതല്‍ വളര്‍ന്നതായി വ്യക്തമായി. എല്ലാ അസുഖങ്ങളും മാറിയെന്നാണ് കരുതിയത്. ഇനി ഒരിക്കലും ഈ അസുഖം വരില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അമ്മ അഭ്യര്‍ത്ഥിച്ചു.

 

Top