മലയാളി കുട്ടി കണ്ടെത്തിയ അപൂര്‍വ്വ ഇനം വണ്ട് ഓക്‌സ്‌ഫോര്‍ഡ് മ്യൂസിയത്തില്‍

ഇംഗ്ലണ്ട് : പത്തുവയസുകാരിയായ സാറാ കണ്ടെത്തിയത് അപൂര്‍വ്വ ഇനത്തിലുള്ള കറുത്ത വണ്ടിനെ. സാറായുടെ സ്‌ക്കൂളായ ബെര്‍ന്‍സ്ഫീല്‍ഡിലെ അബ്ബൈ വുഡ്‌സ് അക്കാഡമിയിലെ ഒരു ചെടിയുടെ ഇലയില്‍ നിന്നാണ് വണ്ടിനെ കണ്ടെത്തിയത്. 1950കള്‍ക്ക് ശേഷം ഇത്തരം വണ്ടിനെ കണ്ടെത്തുന്നത് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. 1950കളിലാണ് ഓക്‌സ്‌ഫോര്‍ഡിന്റെ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ ബ്രിട്ടീഷ് ഷഡ്പദങ്ങളിലേയ്ക്ക് ഇത്തരത്തിലുള്ള ആദ്യത്തെ വണ്ടിനെ കൂട്ടിചേര്‍ത്തപ്പെട്ടത്.

222

വ്യത്യസ്ത ഇനം വണ്ടിനെ കണ്ടെത്തിയതോടെ ഇതിനെകുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് ഈ പത്തുവയസുകാരി മിടുക്കി. മ്യൂസിയം ഓഫ് കളക്ഷന്റെ മേധാവിയും കീടശാസ്ത്രവിദഗ്ധനുമായ ഡാരന്‍ മാന്‍ ഇപ്പോള്‍ സാറ കണ്ടെത്തിയിരിക്കുന്ന വണ്ട് ലോകത്തിലെ അപൂര്‍വ്വ ഇനം വണ്ടാണെന്ന് തിരിച്ചറിയുകയും ഇതിനെ അനിസോക്‌സ്യാ ഫുസ്‌കുലാ എന്നാണ് ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നതെന്നും സ്ഥിരീകരിച്ചു.

Beetle
70 വര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റിയില്‍ ഇങ്ങനൊരു വണ്ടിനെ താന്‍ ഇതാദ്യമായാണ് കാണുന്നതെന്നും ഡാരന്‍ മാന്‍ വ്യക്തമാക്കി.അതേസമയം അഞ്ച് മീല്ലി മീറ്ററുളള കറുത്ത വണ്ടിനെ സാറായുടെ പേരില്‍ ഓക്‌സ്‌ഫോഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹെറിറ്റേജ് ലോട്ടറി ഫണ്ട്പിന്തുണയോട് കൂടി ഷഡ്പദങ്ങളെ കുറിച്ച് പഠിക്കുവാന്‍ താല്‍പര്യമുളളവര്‍ക്കുവേണ്ടി പ്രോജക്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഡാരക് മാന്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം വാഴക്കുളം സ്വദേശികളായ തോമസ് ജോണിന്റെയും ബെറ്റി തോമസിന്റെയും മകളാണ് സാറാ തോമസ്.

Top