പച്ച മനുഷ്യന്‍ പച്ചയോട് ചേര്‍ന്ന് കിടക്കട്ടെ, എം. മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശാരദക്കുട്ടിയുടെ മറുപടി

saradakutty

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഖബറിടത്തെ അവഗണിച്ചെന്ന സാഹിത്യകാരന്‍ എം. മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കാടുമൂടി കിടക്കുന്ന ഖബറിടത്തിന്റെ ചിത്രവും ഒരു വര്‍ഷത്തിന് ശേഷം ഇത്രയേയുള്ളു നാമെല്ലാം എന്ന കുറിപ്പോടെയുമാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്രയേ ആകാവൂ… മനുഷ്യർ കല്ലും സിമിൻറും കോൺക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടത്. കുഞ്ഞിക്കയെപ്പോലൊരാൾക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക.. പച്ചമനുഷ്യൻ പച്ചയോടു ചേർന്നു കിടക്കട്ടെ.

Top