‘തിയേറ്റര്‍, ബലവാന്മാരെ ഭയന്ന് നിശബ്ദരായി പോകുന്ന പെണ്‍കുട്ടിക്കാലത്തിന്റെ ഓര്‍മ്മ’: ശാരദക്കുട്ടി

saradakutty

കൊച്ചി: മലപ്പുറം എടപ്പാളില്‍ പത്തുവയസുകാരി തിയേറ്ററില്‍ പീഡനത്തിനിരയായ സംഭവത്തിനു പിന്നാലെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരി ശാരദക്കുട്ടി. കോളേജില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം കാണുവാന്‍ കോട്ടയത്തെ തിയേറ്റില്‍ പോയപ്പോഴുണ്ടായ സംഭവമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ശാരദക്കുട്ടി വിവരിക്കുന്നത്.

‘സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് തോണ്ടലുകളും കുത്തലുകളും തുടങ്ങി. എത്രയൊക്കെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും അവന്മാരടങ്ങിയില്ല. എങ്ങനെയോ രണ്ട് മണിക്കൂര്‍ തള്ളിനീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്. അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമോ എന്നല്ല, അവന്മാര്‍ ഞങ്ങളെ തിരിച്ചറിയുമോ എന്നായിരുന്നു വേവലാതി’. ശാരദക്കുട്ടി പറയുന്നു.

ഇന്നും കാറ്റത്തെ കിളിക്കൂട് കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. ബലവാന്മാരെ ഭയന്ന് നിശബ്ദരായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ആ ചിത്രം-ശാരദക്കുട്ടി പറയുന്നു.

Top