വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കാനുള്ള എളുപ്പമാര്‍ഗം വിശദീകരിച്ച് ശാരദക്കുട്ടി

saradakutty

കേരളത്തിലുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കാനുള്ള എളുപ്പമാര്‍ഗം വിശദീകരിച്ച് എഴുത്തുകാരി ശാദരക്കുട്ടി. ശ്രീമതി ബിന്ദു കൃഷ്ണന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ടെന്നും ആ വിവരമാണ് ഇവിടെ പങ്കുവെയ്ക്കുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീമതി ബിന്ദു കൃഷ്ണന്റെ കമെന്റ് ആയി ശ്രദ്ധയിൽ പെട്ടതാണ്. കോപ്പി പേസ്റ്റ് ചെയ്യുന്നു.പരിശോധിക്കൂ.

വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഒരു എളുപ്പമാർഗം. വെള്ളത്തെ ഖരരൂപത്തിൽ ആക്കി വാരിക്കളയുക. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതുമായ വിദ്യ. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം. അൽപ്പം അയോഡിൻ ചേർത്താൽ തിരിച്ചു വെള്ളം ആവുകയും ചെയ്യും. Sodium Polyacrilate ന് അതിന്റെ അളവിന്റെ1000 ഇരട്ടി വരെ വെള്ളത്തെ വലിച്ചെടുക്കാൻ ഉള്ള കഴിവുണ്ട്. വീടിന്റെ തറ ഉണക്കിയെടുക്കാൻ ഇത്രയും എളുപ്പമായ വേറെ മാർഗ്ഗം ഇല്ല.

ഇൻഡസ്ട്രിയൽ കെമിക്കൽസ് കിട്ടുന്ന എല്ലാ കടകളിലും ലഭിക്കും…കിലോ 105 രൂപ മുതൽ 125 രൂപ വരെ ആണ് വില. ഒരു കിലോ പൗഡർ കൊണ്ട് 1000 ലിറ്റർ വെള്ളം വരെ പൊടി രൂപത്തിൽ ആക്കി വാരിക്കളയാം. തറയിൽ പാദം മൂടി വെള്ളം ഉള്ള 100 sq. ft. മുറിയിൽ ഏകദേശം 200 ഗ്രാം പൊടി വിതറിയാൽ ആ വെള്ളം മുഴുവൻ ഉണങ്ങി പരൽ രൂപത്തിൽ ആകും.ബേബി ഡയപ്പർ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നത് ഈ രാസവസ്തു ആണ്. തികച്ചും നിരൂപദ്രവം ആണ്. കയ്യിലോ ദേഹത്തോ പറ്റിയാൽ ഒന്നും സംഭവിക്കില്ല. ഡയപ്പറുകളും നാപ്കിനുകളും എത്ര നനഞ്ഞാലും ലീക്ക് ചെയ്യാത്തത് അതിനുള്ളിൽ ഉള്ള ഈ രാസവസ്തു വെള്ളത്തെ ഖര രൂപത്തിൽ ആക്കി മാറ്റുന്നത്കൊണ്ടാണ്.

Top