കേട്ടിടത്തോളം നിഷയെ വിശ്വസിക്കാനാണ് തോന്നുന്നത്; അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ശാരദക്കുട്ടി

nisha

നപ്രിയ പരിപാടിയായ ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സീരീയലിന്റെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിഷ സാരംഗിനെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവര്‍ പറഞ്ഞത്. കേട്ടിടത്തോളം നിഷ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നതെന്നും ശാരദക്കുട്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലിൽ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കിൽ പിന്നെ അതിന്റെ ശീർഷകം തന്നെ മാറ്റേണ്ടി വരും.

നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവർ പറഞ്ഞത്. തൊഴിൽ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.

കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു.

Top