പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.ഉണ്ണിയും പഠിച്ചോ; ശാരദക്കുട്ടി

saradakutty

മ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ദിനംപ്രതി മലക്കം മറിയുന്ന തീരുമാനങ്ങളാണ് ഊര്‍മിള ഉണ്ണിയുടേത്. ഇന്നസെന്റിന്റെ പൊട്ടന്‍കളി ഊര്‍മിള ഉണ്ണിയും പഠിച്ചോ എന്നാണ് ശാരദക്കുട്ടി ചോദിക്കുന്നത്.

ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആൺവീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്. അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

Top