ആക്ടിവിസ്റ്റുകള്‍ക്കാകാം, ആക്ടിവിച്ചികള്‍ പോകേണ്ട അങ്ങനെയിപ്പം;പരിഹാസരൂപേണ ശാരദക്കുട്ടി

കൊച്ചി: ശബരിമലയിലേക്കുള്ള ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. ആക്ടിവിസ്റ്റുകള്‍ക്ക് എന്തുമാകാം. എന്നാല്‍ ആക്ടിവിച്ചികള്‍ പോകേണ്ട അങ്ങനെയിപ്പം. സര്‍ക്കാരെടുക്കുന്ന സുരക്ഷാ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയാണ് തന്റെ കടമയെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആക്ടിവിസ്റ്റുകൾ പണ്ടും പോയിട്ടുണ്ട്. കാടുകാണാൻ.. സൗന്ദര്യം ആസ്വദിക്കുവാൻ.. പരീക്ഷിക്കുവാൻ..മകരജ്യോതിയുടെ സത്യമറിയുവാൻ.. കലാകാരന്മാർ സിനിമാക്കാർ വിപ്ലവക്കാർ യുക്തിവാദികൾ…. ആക്ടിവിസ്റ്റുകൾക്കാകാം.. ആക്ടിവിച്ചികൾ പോകണ്ട അങ്ങനെയിപ്പം… അത്രേയുള്ളു.

ജനാധിപത്യ നീതി എന്നൊന്നുണ്ടെങ്കിൽ അത് തുല്യനീതിയാണ്. തുല്യനീതി എന്നാൽ തുല്യനീതി തന്നെ. പക്ഷേ, വർഗ്ഗീയ ശക്തികൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നിൽക്കുമ്പോൾ, സർക്കാരെടുക്കുന്ന സുരക്ഷാ പദ്ധതികൾക്കൊപ്പം നിൽക്കുകയാണ് എന്റെ കടമ. പരിതസ്ഥിതികൾ ശാന്തമാകും. ചരിത്രത്തിലെവിടെയും ആത്യന്തിക വിജയം നീതിക്കു തന്നെയാണ്. വെള്ളം കലങ്ങിത്തെളിയും.സ്ത്രീകൾക്ക് അവരുടെ ആഗ്രഹമനുസരിച്ച് ആരാധന സാധ്യമാകും. ശബരിമലയിലും നീതിയുടെ സൂര്യനുദിക്കും. അതിനടുത്തെത്തിക്കഴിഞ്ഞു നമ്മൾ.

എന്തായാലും നാടിന്റെ സമാധാനം അതാണ് വലുത്.. മതത്തിന്റെ പേരിൽ വിഭജിക്കപ്പെടരുത്.. വർഗ്ഗീയ ശക്തികളുടെ ഒളിയജണ്ടകൾ സമയത്ത് തിരിച്ചറിഞ്ഞ്, അതിന് സർക്കാരെടുക്കുന്ന എന്തു വിട്ടുവീഴ്ച്ചക്കും ഒപ്പം നിൽക്കും. നാടും കാടും സംരക്ഷിക്കപ്പെടാൻ.. മനസ്സമാധാനം നിലനിൽക്കാൻ…നാലു വോട്ടല്ല, മതേതര സംസ്ഥാനം ആണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപേ മുഖ്യമന്ത്രി സ. പിണറായി വിജയൻ പറഞ്ഞതാണ്

Top