വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അര്‍ച്ചന പത്മിനിയുടെ ഡയലോഗ് ഏറ്റെടുത്ത് ശാരദക്കുട്ടി

saradakutty

കൊച്ചി: ഇന്ന് എറണാംകുളം പ്രസ് ക്ലബ്ബില്‍ നടന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക അര്‍ച്ചന പത്മിനിയുടെ മാസ് ഡയലോഗ് ഏറ്റെടുത്ത് എഴുത്തുകാരി ശാരദക്കുട്ടി. ഡയലോഗ് ഓഫ് ദ ഡേ എന്നാണ് അര്‍ച്ചനയുടെ വാക്കുകളെ ശാരദക്കുട്ടി വിശേഷിപ്പിച്ചത്.

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിച്ച സമയം ഷെറിനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും എന്നാല്‍ ഇത് സംബന്ധിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും പൊലീസില്‍ പരാതി പെട്ടിട്ട് കാര്യമില്ലാത്തതിനാല്‍ അത് ചെയ്തില്ലെന്നും അര്‍ച്ചന പറഞ്ഞു. ഈ ഊളകളുടെ പുറകെ നടക്കുവാനല്ല തനിക്കു സമയമെന്നും വേറെ ജോലിയുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

Top