വിവാദ പ്രസ്താവന; പി കെ ശ്രീമതി ടീച്ചറെ അനുകൂലിച്ച് ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ പി കെ ശ്രീമതി ടീച്ചറെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശ്രീമതി ടീച്ചര്‍ പറയുന്ന എല്ലാ കാര്യങ്ങളുമായും തനിക്ക് യോജിക്കാനാകില്ല.

എന്നാല്‍ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒറ്റവരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ പ്രചരിപ്പിക്കരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണമെന്നും ശാരദക്കുട്ടി വ്യക്തമാക്കി.

Top