പ്രധാനമന്ത്രിക്കെതിരെയുള്ള വധഭീഷണി ആളുകളുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്ന് ശരത് പവാര്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നുള്ള വെളിപ്പെടുത്തല്‍ ആളുകളുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍.

ഭീഷണിക്കത്ത് ലഭിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റാന്‍ മോദി ഈ കത്ത് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ദളിത് ആക്ടിവിസ്റ്റുകളായ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്‍ടിടിഇ തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ റോഡ്‌ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്നായിരുന്നു കത്തില്‍ പറഞ്ഞത്.

Top