കശ്മീർ ഫയൽസ് രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നത്’; ചിത്രത്തിനെതിരെ ശരദ് പവാര്‍

കൊച്ചി:കാശ്മീര്‍ ഫയല്‍സ് ചിത്രം രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് ശരദ്പവാര്‍ ഉന്നയിച്ചത്.ബിജെപിയുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നും അവരാണ് സിനിമയ്ക്ക് പ്രചാരണം നല്‍കുന്നതെന്നും ശരദ്പവാര്‍ ആരോപിച്ചു.

അയോധ്യ പ്രശ്നം പരിഹരിച്ചാല്‍ രാജ്യത്ത് സമാധാനം ഉണ്ടാകുമെന്ന് കരുതി എന്നാല്‍ അയോധ്യക്ക് ശേഷം പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു.താജ്മഹലും കുത്തബ്മിനാറും ഉയര്‍ത്തി രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ശരദ് പവാര്‍ പറഞ്ഞു.

 

Top