കരീന എനിക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം അമ്മ ;സാറാ അലീഖാന്‍

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ നടിയും തന്റെ രണ്ടാനമ്മയുമായ കരീന കപൂറിന്റെ കടുത്ത ആരാധികയാണ്. അത് പല തവണ സാറ പറഞ്ഞിട്ടുമുണ്ട്. കരീന അഭിനയിച്ച കഭി ഖുശി കഭി ഖം സാറയുടെ ഇഷ്ട സിനിമയാണ്. അതിലെ കരിനയുടെ സ്‌റ്റൈലൊക്കെ സാറ അനുകരിക്കുകയും ചെയ്തിട്ടുണ്ട്‌

അച്ഛന്റെ ഇഷ്ടങ്ങള്‍ തനിക്കും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കരീനയേയും താന്‍ ഇഷ്ടപ്പെടുന്നു. താനും കരീനയും നല്ല സുഹൃത്തുക്കള്‍ ആണെന്നും സാറ പറഞ്ഞു. അമ്മ അമൃത സിംഗിന്റെ നല്ല ഇടപെടലുകളാണ് കരീനയുമായി തനിക്ക് പെട്ടന്ന് അടുക്കാന്‍ സഹായിച്ചത്.കരീനയെ രണ്ടാനമ്മയായി അംഗീകരിക്കാനും സ്‌നേഹിക്കാനും അമ്മയുടെ ഇടപെടലുകള്‍ ഏറെ സഹായിച്ചു. അച്ഛന്‍ സെയ്ഫ് അലിഖാന്റെയും രണ്ടാനമ്മ കരീന കപൂറിന്റെയും വിവാഹ ദിവസം തന്നെ ഒരുക്കിയത് അമ്മയായിരുന്നു എന്നും സാറ പറഞ്ഞു.

Top