സാറയ്ക്കു വേണ്ടി കയ്യടിച്ച് കാര്‍ത്തിക്കും ഇബ്രാഹിമും

സാറ അലിഖാന്റെ റാംപ്‌വാക്കാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. റാംപ്‌വാക്കിനേക്കാള്‍ അത് കാണാനെത്തിയ രണ്ടു പേരിലേക്കാണ് പാപ്പരാസികളുടെ ക്യാമറ കണ്ണുകള്‍ ഉടക്കിയത്. കാര്‍ത്തിക്കും ഇബ്രാഹിം അലിഖാനും സാറയ്ക്കു വേണ്ടി കയ്യടിക്കുന്ന വീഡിയോയാണ് ഇതിനകം ചര്‍ച്ചയായിരിക്കുന്നത്.കാര്‍ത്തിക്കും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ എത്തിയത്.

ഡിസൈനര്‍ ലേബലായ ഫാല്‍ഗുനി ഷെയ്ന്‍ പീകോക്കിനെ പ്രതിനിധീകരിച്ചാണ് സാറ അലിഖാന്‍ റാംപില്‍ ചുവടു വച്ചത്. എംബ്രോയ്ഡറി വര്‍ക്കുകളാല്‍ മനോഹരമായ ലെഹങ്കയായിരുന്നു താരപുത്രി ധരിച്ചത്. അതീവ സുന്ദരിയായെത്തിയ സാറയുടെ റാംപ്വാക്ക് കിടുക്കിയെന്നാണ് ആരാധകരും പറയുന്നത്. ആശങ്കയോടെയാണ് താന്‍ റാംപില്‍ നടന്നതെന്നും പേടിയുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ഒരുപാട് രസകരമായ കാര്യങ്ങളുമുണ്ടായിരുന്നുവെന്നും സാറ പ്രതികരിച്ചിരുന്നു.

സാറയുടെ റാംപ് വാക്ക് കാണാനായി കാര്‍ത്തിക്ക് എത്തിയതോടെ ഇവരുടെ പ്രണയം ശക്തമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പാപ്പരാസികള്‍. പൊതുപരിപാടികളിലും മറ്റുമായി ഇരുവരേയും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു. ലക്നൗ യാത്രയ്ക്കിടയില്‍ പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ കാര്‍ത്തിക്കും സാറയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ലവ് ആജ് കലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020ല്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് വിവരം.

Top