കാണാതായ മകന്‍ സാറയ്‌ക്കൊപ്പം; ആശ്വാസത്തില്‍ മാതാപിതാക്കള്‍

ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. ആരാധകര്‍ക്ക് നടുവിലൂടെ സാറ നടന്നു പോകുന്ന ചിത്രമാണെങ്കിലും താരത്തിനൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയാണ് ചര്‍ച്ചയില്‍. ഈ ആണ്‍കുട്ടിയെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അജയ് എന്നാണ് കുട്ടിയുടെ പേര്. ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതായിരിക്കുമെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ചിത്രം വൈറലാകുന്നത്. അതില്‍ സാറയ്ക്കൊപ്പം നില്‍ക്കുന്ന ചുവന്ന ബനിയന്‍ ധരിച്ചു നില്‍കുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുകയായിരുന്നു.

Top