സഖ്‌ലൈൻ മുഷ്‌താഖ്‌ പാകിസ്താൻ ടീമിന്റെ പരിശീലകനാവുമെന്ന് സൂചന

കറാച്ചി: മുന്‍ പാകിസ്താന്‍ സ്പിന്നര്‍ സഖ്ലൈന്‍ മുഷ്താഖ് ടി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ പരിശീലകനാവുമെന്ന് സൂചനകള്‍. മിസ്ബ ഉല്‍ ഹഖും ബൗളിംഗ് പരിശീലകനായിരുന്ന വഖാര്‍ യൂണിസും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു.

മിസ്ബാ ഉല്‍ ഹഖ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പാകിസ്താന്‍ പുതിയ പരിശീലകനായുള്ള തിരച്ചില്‍ തുടങ്ങിയത്. തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡനെ പാകിസ്താന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെര്‍നോണ്‍ ഫിലാണ്ടറിനെ ബൗളിംഗ് പരിശീലകനാണ് നിയമിച്ചിരുന്നു.

നേരത്തെ റദ്ദാക്കപ്പെട്ട ന്യൂസിലാന്‍ഡ് പരമ്പരയ്ക്കായുള്ള പാകിസ്താന്‍ ടീമിന്റെ താത്കാലിക പരിശീലകനായി സഖ്ലൈന്‍ മുഷ്താഖിനെയും അബ്ദുല്‍ റസാഖിനെയും നിയമിച്ചിരുന്നു.

 

Top