സനു മോഹന്‍ പിടിയിലായതായി സൂചന

കൊച്ചി: സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന. സനുമോഹനെ പൊലീസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തു നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സനുമോഹനെ കേരള പൊലീസ് പിടികൂടിയതായി കര്‍ണാടക പൊലീസ് പറഞ്ഞു. എന്നാല്‍ കൊച്ചി സിറ്റി പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പൊലീസിന്റെ പ്രതികരണം. സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

 

Top