santra thomas-Vijay babu issue

കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തു.

ഓഫീസിൽ കയറി വിജയ് ബാബു മർദിച്ചെന്നാണ് പരാതി നൽകിയിരുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സാന്ദ്ര.

നിർമാണ പങ്കാളികളായിരുന്ന സാന്ദ്രയും വിജയ് ബാബുവും തമ്മിലുണ്ടായ ബിസിനസ് തർക്കങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

വിജയ് ബാബുവിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

Top