സന്തോഷ് ട്രോഫി; സര്‍വീസസും കേരളവും തമ്മിലുള്ള നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ സര്‍വീസസും കേരളവും തമ്മിലുള്ള നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. കേരളത്തിന് വേണ്ടി സജീഷ് ഗോള്‍ നേടിയപ്പോള്‍ സമീര്‍ മുര്‍മുവിലൂടെ സര്‍വീസസ് സമനില പിടിച്ചു.

എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ അനുകൂലമായി ലഭിച്ച ത്രോയിലൂടെയാണ് സര്‍വീസസ് മറുപടി നല്‍കിയത്. ത്രോ വഴി ബോക്സിനകത്തെത്തിയ പന്ത് കിടിലന്‍ ഹെഡറിലൂടെ സമീര്‍ മുര്‍മു സര്‍വീസസിനായി കേരളത്തിന്റെ വലയിലെത്തിച്ചു.

22-ാം മിനിറ്റില്‍ സജീഷാണ് കേരളത്തെ മുന്നിലെത്തിച്ചത്. കോര്‍ണറില്‍ നിന്ന് ലഭിച്ച മുന്നേറ്റം കണക്ട് ചെയ്ത സജീഷ് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് സജീഷ് സര്‍വീസസിന്റെ വല കുലുക്കിയത്.

Top