സന്തോഷ് ട്രോഫി; കേരളം ഇന്ന് മേഘാലയക്കെതിരേ മത്സരിക്കും

ആന്ധ്രപ്രദേശ്: മികച്ച കളി പുറത്തെടുക്കുക, നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കുക, നോക്കൗട്ട് ബര്‍ത്ത് സാധ്യത മെച്ചപ്പെടുത്തുക. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഞായറാഴ്ച മേഘാലയയെ നേരിടുന്ന കേരള ടീമിന്റെ ചിന്തയില്‍ മറ്റൊന്നുമില്ല. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.30-നാണ് കേരളം നിര്‍ണായകമത്സരത്തിനിറങ്ങുന്നത്.

നിലവില്‍ ഗ്രൂപ്പ് എ-യില്‍ രണ്ടു കളികളില്‍ മൂന്നുപോയിന്റുമായി മൂന്നാംസ്ഥാനത്താണ് കേരളം.ഇനിയൊരു തോല്‍വിയോ സമനിലയോ കേരളത്തിന് വലിയ തിരിച്ചടിയാകും.

Top