തമിഴ്‌നാടിനെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

ന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൌണ്ടില്‍. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തമിഴ്നാടിനെ തകര്‍ത്താണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നത്.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം പകുതിയില്‍ തന്നെ മൂന്നുഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം. ഇരുപത്തിനാലാം മിനിറ്റില്‍ വിഷ്ണുവാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

33ആം മിനുട്ടില്‍ ജിതിന്‍ കേരളത്തിനായി ലീഡുയര്‍ത്തി. 42ആം മിനുട്ടില്‍ ജിതിന്‍റെ വക പിന്നെയും വന്നു കേരളത്തിനായി ഗോള്‍. രണ്ടാം പകുതിയിലെ രണ്ടു ഗോളും ഇന്‍ജുറി ടൈമിന്‍റെ നാലാം മിനുട്ടില്‍ എമില്‍ കൂടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ പട്ടിക പൂര്‍ത്തിയായി.

ആന്ധ്രയോട് നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം കളത്തിലിറങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആന്ധ്രയോടുള്ള ജയം.

Top