പഞ്ചാബിനെ വീഴ്ത്തി കേരളം സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്യാപ്റ്റൻ ജിജോ ജോസഫിൻറെ ഇരട്ടഗോൾ മികവിൽ കേരളം ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17, 86 മിനുട്ടിലായിരുന്നു ക്യാപ്റ്റൻ ജിജോ ജോസഫിൻറെ ഗോളുകൾ. തോൽവിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.

Top