ട്രാന്‍സ് ജെന്‍ഡറായി സന്തോഷ് കീഴാറ്റൂർ അവനോവിലോന ഉടൻ

കൊച്ചി: സന്തോഷ് കീഴാറ്റൂർ ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രവും നിർമ്മാതാവുമാകുന്ന അവനോവിലോനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ചലച്ചിത്ര താരം മോഹന്‍ലാല്‍  ഫേയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ എഡ്ഡി എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെയാണ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ജലീല്‍ ബാദുഷയും  ഷെറി തിരക്കഥ- സംഭാഷണവും നിർവഹിക്കുന്നു .പ്രൊജക്റ്റ് ഡിസെെനര്‍-ഡിക്സണ്‍ പൊടുത്താസ്. എഡിറ്റര്‍-അഖിലേഷ് മോഹന്‍,പഞ്ചാത്തല സംഗീതം-ഗോപീ സുന്ദര്‍, കല-സുനീഷ് വടക്കുമ്പാടന്‍, മേക്കപ്പ്-മണികണ്ഠന്‍ ചുങ്കത്തറ,വസ്ത്രാലങ്കാരം-  റിയഇഷ,സ്റ്റില്‍സ്-ലിജിന്‍ രവി,പരസ്യകല-ലെെനോജ്‌ റെഡ് ഡിസെെന്‍,അസോസിയേറ്റ് ഡയറക്ടര്‍-പ്രതാപന്‍ പടിയില്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വര്‍ഷ ജിത്തു, പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ്-അനീഷ് നമ്പ്യാര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശും നിർവ്വഹിക്കുന്നു.

ട്രാന്‍സ് ജെന്‍ഡന്മാരുടെ കുലദേവതയായ ഗ്രീക്ക് ദേവത  അവനോവിലോനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ.
ആദിമധ്യാന്തം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഷെറിയും ടെെപ്പ് റെെറ്റര്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ടി ദീപേഷും ഒന്നിക്കുന്ന ചിത്രം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി  ചിത്രീകരണം പൂര്‍ത്തിയായി.

Top