രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവെന്ന വാദം തള്ളി സന്തോഷ്.കെ.ഗംഗ്വാര്‍

ബറേലി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ.ഗംഗ്വാര്‍. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തൊഴിലവസരങ്ങളുടെ കുറവില്ലെന്നും റിക്രൂട്ട്‌മെന്റിന് വരുന്ന വടക്കേന്ത്യക്കാര്‍ കുറഞ്ഞ ഗുണമേന്മയുമായി ഉയര്‍ന്ന ജോലികള്‍ ചോദിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് പറഞ്ഞിരുന്നു.

Top