സന്തോഷ് ഈപ്പന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് യുണിടാക് എംഡി സന്തോഷ് ഈപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി. പദ്ധതിയ്ക്കായി അഞ്ചു കോടി രൂപ കമ്മിഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും നേരത്തെ നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയുന്നതിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി ഇടപാട് നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Top