ജെ.എന്‍.യുവിലെ ആദ്യ വനിത വിസിയായി പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്

jnu

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആദ്യ വനിത വിസിയായി പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ നിയമിച്ചു. ഫെബ്രുവരി നാലിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ വിസിയായി നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

ജെ.എന്‍.യുവിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ ശാന്തിശ്രീ നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ്. 1992 മുതല്‍ സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയിലെ പൊളിറ്റിക് പ്രൊഫസറായി ജോലി ചെയ്യുകയാണ്.

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ലോംഗ്ബീച്ച്, യുഎസ്എയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ലോമയും, ഹിസ്റ്ററിയിലും സോഷ്യല്‍ സൈക്കോളജിയിലും ബിഎയും, മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എയും നേടിയിട്ടുണ്ട്.1986 ലും 1990 ലും ജെ.എന്‍.യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഫിലും പിഎച്ച്ഡിയും ചെയ്തു.

 

Top