സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്:കേരളാ ടീമിനെ പ്രഖ്യാപിച്ചു

ഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു.20 അംഗ ടീമില്‍ സീസന്‍ എസ് ആണ് ക്യാപ്റ്റന്‍.ഗോള്‍കീപ്പറായ വി.മിഥുനെയാണ് ഉപനായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്റിലും സീസന്‍ തന്നെയായിരുന്നു കേരള ടീമിനെ നയിച്ചിരുന്നത്.

മുന്‍ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മില്‍ട്ടണ്‍ ആന്റണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു.

മുഹമ്മദ് അസര്‍ , അജ്മല്‍ എസ് , മുഹമ്മദ് ഷരീഫ് , അലക്‌സ് സജി , രാഹുല്‍ വി രാജ്, ലിജോ എസ്, മുഹമ്മദ് സലാഹ് ,ഫ്രാന്‍സിസ് എസ് , സഫ്‌വാന്‍ എം , ഗിഫ്റ്റി സി ഗ്രേഷ്യസ് , മുഹമ്മദ് ഇനിയറ്റ് , മുഹമ്മദ് പറക്കോട്ടില്‍ , ജിപ്‌സണ്‍ ജസ്റ്റസ് , ജിതിന്‍ ജി , അനുരാഗ് പി.സി , ക്രിസ്റ്റി ഡേവിസ് സ്റ്റെഫിന്‍ ദാസ് , ജിത്ത് പൗലോസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍ ഫെബ്രുവരി നാലിന് തെലുങ്കാനയുമായാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.

Top