സന്തോഷ് ട്രോഫി; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാൾ സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂർ സെമിക്ക് യോഗ്യത നേടിയത്.

ഇന്നലെ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ കർണാടകയെ മൂന്നിനെതിരെ 7 ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ ജയം. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ നേടി. ആദ്യ പകുതിയിൽ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയാണ് ജെസിൻ അസാമാന്യ പ്രകടനം നടത്തിയത്.

Top