സന്തോഷ് ട്രോഫി ഫുട്ബോള്‍; ആദ്യഘട്ട പോരാട്ടം ഇന്ന് ആരംഭിക്കും

ന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യത്തെ ഗ്രൂപ്പ് ഘട്ട പോരാട്ടം ഇന്നു മുതല്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കേരളം യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഫൈനലിസ്റ്റുകളായ ബംഗാളിനും യോഗ്യതാ റൗണ്ട് കടക്കാന്‍ സാധിച്ചില്ല. വിജയിച്ചെത്തിയ 10 ടീമുകള്‍ തമ്മിലാണ് പോരാട്ടങ്ങള്‍. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ ഗോവ സര്‍വീസസിനെയും ഡല്‍ഹി മേഘാലയയെയും നേരിടും.

എ ഗ്രൂപ്പില്‍ സര്‍വീസസ്, മേഘാലയ, ഒഡീഷ, ഗോവ, ഡല്‍ഹി എന്നിവയും ബി ഗ്രൂപ്പില്‍ അസം, പഞ്ചാബ്, മഹാരാഷ്ട്ര, സിക്കിം, കര്‍ണാടക എന്നീ ടീമുകളുമാണുള്ളത്. എട്ടുമുതല്‍ 17 വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍. ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലെത്തും. 19ന് സെമിയും 21ന് ഫൈനലും നടക്കും. അഞ്ചുലക്ഷം രൂപയാണ് ജേതാക്കള്‍ക്ക് സമ്മാനത്തുക. റണ്ണറപ്പിന് മൂന്നരലക്ഷം രൂപയുമാണ് സമ്മാനം.

Top