സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടുത്തമാസം മലപ്പുറം മഞ്ചേരിയില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. ഫെബ്രുവരി 20നാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.

ഫെബ്രുവരി മൂന്നാംവാരം സാഹചര്യം വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും. ദക്ഷിണേന്ത്യയില്‍ നിന്ന് കേരളം ഫൈനല്‍ റൗണ്ടിലേയ്ക്ക് യോഗ്യത നേടിയിരുന്നു.

 

Top