സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം; പുതുച്ചേരിയുമായ് ഏറ്റുമുട്ടും

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് നിര്‍ണായക പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഇന്ന് പുതുച്ചേരിയെ നേരിടും. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ തെലങ്കാനയോട് ഗോള്‍രഹിത സമനിലയായിരുന്നു കേരളത്തിന്റേത്.

മുന്നേറ്റനിരയുടെ മോശം പ്രകടനമാണ് വി പി ഷാജി പരിശീലിപ്പിക്കുന്ന കേരളത്തിന്റെ പ്രധാന ആശങ്ക. അവസാന മത്സരത്തിലെ എതിരാളികള്‍ ശക്തരായ സര്‍വീസ് ആയതിനാല്‍ പുതുച്ചേരിക്കെതിരെ മികച്ച മാര്‍ജിനിലുള്ള ജയമാണ് കേരളം ലക്ഷ്യമിടുന്നത്.

Top