സന്തോഷ് ട്രോഫി: രണ്ടാം മത്സരത്തിലും കേരളത്തിന് സമനില

സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിലും കേരളത്തിന് ഗോള്‍രഹിത സമനില. പുതുച്ചേരിയുമായി നടന്ന നിർണായക മത്സരമാണ് സമനിലയില്‍ കുരുക്കിയത്. പ്രതിരോധ നിരയിലെ മോശം പ്രകടനമാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് തിരിച്ചടിയായത്.

രണ്ടാം സമനിലയോടെ യോഗ്യത റൗണ്ടില്‍ത്തന്നെ കേരളം പുറത്താകാനുള്ള സാധ്യതകള്‍ ഉയര്‍ന്നിരുന്നു. നാലോളം മികച്ച അവസരങ്ങളാണ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരളം നഷ്ടപ്പെടുത്തിയത്. സജിത്തിന്റെ ഒരു ഗോള്‍ശ്രമം ബാറില്‍ത്തട്ടി മടങ്ങിയതും കേരളത്തിന് തിരിച്ചടിയായി.

രണ്ടാം പകുതിയിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കേരളത്തിനായില്ലെന്നതാണ് വാസ്തവം. പകരക്കാരനായിറങ്ങിയ ഫ്രാന്‍സിസ് മത്സരത്തില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. അവസാന മത്സരം ജയിക്കുകയും ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് ഇനി ഫൈനല്‍ റൗണ്ടിലെത്താനാവൂ.

Top