സന്തോഷ് ട്രോഫി; കേരളം ഇന്ന് കര്‍ണാടകയെ നേരിടും

മലപ്പുറം: സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ കേരളം കർണാടകയെ നേരിടും. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയിൽ മണിപ്പൂരിന്റെ എതിരാളികൾ ബംഗാളാണ്.

സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമി ഫൈനലിൽ കേരളം ഇന്ന് കളത്തിലിറങ്ങുമ്പോൾ അന്തിമ ഫലത്തിൽ കപ്പിൽ മുത്തമിടണമെന്ന് മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. മധ്യനിരയുടെ കരുത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റൻ ജിജോ ജോസഫിന്റെയും ജെസിന്റെയും വിഘ്‌നേഷിന്റെയുമെല്ലാം ബൂട്ടുകൾ എതിർ ടീമിന്റെ ഗോൾ വല നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം ഫുട്‌ബോളിൽ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരികെകൊണ്ടുവരണം. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയെന്ന് കേരളത്തിന്റെ പരിശീലകൻ ബിനോ ജോർജ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

Top