സന്തോഷ് ട്രോഫി വിജയം; മലയാളിതാരത്തെ നോട്ടമിട്ട് ഐഎസ്എല്‍ ക്ലബ്ബുകള്‍

ന്തോഷ് ട്രോഫിക്ക് പിന്നാലെ കേരളതാരങ്ങളെ നോട്ടമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ രംഗത്ത്. മലയാളിതാരവും ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായ ടി എസ് ജിതിന്‍ എം എസ് ആണ് ക്ലബ്ബുകളുടെ പ്രധാന നോട്ടപ്പുള്ളി. ജിതിനെ ടീമിലെത്തിക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പ്രതിനിധികള്‍ ജിതിനുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ടീമുകളും ഈ ലിസ്റ്റിലുണ്ട്. നിലവില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ കളിക്കുന്ന എഫ്‌സി കേരള ടീമിലംഗമാണ് ജിതിന്‍.

കേരളത്തിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകസ്ഥാനമുണ്ട് ജിതിന്‍. അഞ്ച് ഗോളുമായി ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍ കൂടിയാണ് ജിതിന്‍. ജിതിന്റെ മികവ് കണ്ട് ആദ്യം വിളിയെത്തിയത് കൊല്‍ക്കത്തിയില്‍ നിന്നാണ്. പിന്നാലെ മറ്റ് ടീമുകളും രംഗത്തെത്തി.

Top