സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ; സെമി ഫൈനലുകള്‍ ഇന്ന്

FOOTBALL

ലുധിയാന : സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ലുധിയാനയില്‍ ഇന്ന് രാവിലെ നടക്കുന്ന ആദ്യ സെമിഫൈനലില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഗോവ ആതിഥേയരും ഗ്രൂപ്പ് ചാമ്പ്യന്മാരുമായ പഞ്ചാബുമായി ഏറ്റുമുട്ടും.

രണ്ടാം സെമിയില്‍ വൈകിട്ട് മൂന്നേ മുക്കാലിന് ഗ്രൂപ്പ് എ ചാമ്പ്യന്മാരായ സര്‍വീസസ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെയും നേരിടും. സര്‍വീസസ് ടീമിലും കര്‍ണാടക ടീമിലും മലയാളി താരങ്ങള്‍ ബൂട്ടണിയും.

Top