സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്രഖ്യാപിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്‍

കോഴിക്കോട്: 2023-24 സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്‍. 22 അംഗ ടീമിനെ നിജോ ഗില്‍ബേര്‍ട്ട് നയിക്കും. ഡിഫന്‍ഡര്‍ സഞ്ജു ജിയാണ് വൈസ് ക്യാപ്റ്റന്‍. സതീവന്‍ ബാലന്‍ മുഖ്യ പരിശീലകനായി എത്തും.

ജമ്മു കാശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്. ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഗോവയില്‍ വെച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നത്. 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. സെപ്റ്റംബര്‍ 15 മുതല്‍ കോഴിക്കോട് യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ ടീം പരിശീലനം നടത്തിവരികയാണ്.

 

 

 

Top