സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡല്‍ഹിയില്‍ നടക്കും

ന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡല്‍ഹിയില്‍ വച്ച് നടക്കും. ഏപ്രില്‍ 1 മുതല്‍ 15 വരെയാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഇതു സംബന്ധിച്ച് എ ഐ എഫ് എഫ് അന്തിമ തീരുമാനം എടുത്തു. ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന് ടൂര്‍ണമെന്റ് നടത്താന്‍ അനുവാദം നല്‍കി എങ്കിലും ഗ്രൗണ്ടിനെ സംബന്ധിച്ച് ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്റെ ഹോം ഗ്രൗണ്ടായ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ കളി നടത്താനാവില്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആകും സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടുകള്‍ ഇത്തവണ നടക്കുക. നെഹ്‌റു സ്റ്റേഡിയം വിട്ടു നല്‍കാന്‍ കായികമന്ത്രാലയത്തോട് അപേക്ഷിച്ചതായി ഡെല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞ തവണ കിരീടം നേടിയ കേരളവും റണ്ണേഴ്‌സ് അപ്പായ ബംഗാളും ഇല്ലാതെയാകും ഇത്തവണ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് നടക്കുക. ഇരു ടീമുകളും യോഗ്യതാ റൗണ്ടില്‍ പുറത്തായിരുന്നു.

Top