സന്തോഷ് ട്രോഫി; ഗോവയെ പരാജപ്പെടുത്തി ആതിഥേയരായ പഞ്ചാബ് ഫൈനലില്‍

football

ന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ഗോവയെ പരാജയപ്പെടുത്തി ആതിഥേയരായ പഞ്ചാബ് ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പഞ്ചാബ് ഗോവയെ പരാജയപ്പെടുത്തിയത്.

പഞ്ചാബിന് വിജയം നേടികൊടുത്തത് ഇഞ്ച്വറി ടൈം ഗോളാണ്. ജസ്പ്രീത് സിംഗിലൂടെ മത്സരത്തിന്റെ 12-ാം മിനിറ്റില്‍ പഞ്ചാബ് ലീഡ് ചെയ്തിരുന്നു. ആ ലീഡ് 89-ാം മിനിറ്റ് വരെ നിലനിര്‍ത്താന്‍ പഞ്ചാബിന് സാധിച്ചു.

എന്നാല്‍ മത്സരത്തിന്റെ 89-ാം മിനിറ്റില്‍ പഞ്ചാബിനെ ഞെട്ടിച്ചു കൊണ്ട് റൊണാള്‍ഡോ ഒലിവേര ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ 92-ാം മിനിറ്റില്‍ ഹര്‍ജീന്ദര്‍ പഞ്ചാബിനായി ഗോള്‍ നേടി. പഞ്ചാബിന്റെ 16-ാം സന്തോഷ് ട്രോഫി ഫൈനല്‍ ആണ് ഇത്.

ഇന്ന് വൈകുന്നേരം നടക്കുന്ന രണ്ടാം സെമിയില്‍ സര്‍വീസസും കര്‍ണാടകയും ഏറ്റുമുട്ടും.

Top