അഞ്ച് ലക്ഷം രൂപ ബജറ്റില്‍ സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കുസതീശന്‍ ട്രെയ്‌ലര്‍ പുറത്ത്

satheeshan

ന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 12 മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ ഡയലോഗുകളും ആക്ഷനും ഡാന്‍സും പതിവു പോലെ ഉരുക്കു സതീശന്റെ ട്രെയിലറിലും കാണാം.

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, ഗാനരചന, ആലാപനം, തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്കെന്നും, നിസാര തെറ്റ്കുറ്റങ്ങള്‍ ക്ഷമിക്കണമെന്നുമുള്ള ആമുഖത്തോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

Top