നഴ്‌സുമാരുടെ സത്യഗ്രഹ സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്‌

തൃശൂര്‍: തൃശൂരിലെ നഴ്‌സുമാരുടെ 13 ദിവസമായി തുടരുന്ന സത്യഗ്രഹ സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്.

സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും സമരത്തെ അവഗണിക്കുന്നതിനെ സന്തോഷ് പണ്ഡിറ്റ് വിമര്‍ശിച്ചു. നഴ്‌സുമാര്‍ നടത്തുന്ന സമരം ഡോക്ടര്‍മാരാണ് നടത്തിയിരുന്നതെങ്കില്‍ രണ്ട് ദിവസം കൊണ്ട് തീര്‍ന്നേനെ എന്നും പണ്ഡിറ്റ് അറിയിച്ചു.

ഐക്യദാര്‍ഢ്യവുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് ആശുപത്രികളിലെ നഴ്‌സുമാര്‍ എതിരേറ്റത്.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി പണമുണ്ടാക്കിയവര്‍ പോലും ഈ വിഷയത്തില്‍ തിരിഞ്ഞ് നോക്കിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സമരഫണ്ടിലേക്ക് 25000 രൂപ സംഭാവനയും ഒരു പാട്ടും പാടിയ ശേഷമായിരുന്നു സന്തോഷ് പണ്ഡിറ്റ് തിരികെ പോന്നത്.

Top