ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വേറിട്ട നിലപാടുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. തന്റെ വെബ് സൈറ്റിലൂടെയാണ് പണ്ഡിറ്റ് നിലപാട് വ്യക്തമാക്കിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനില്‍കണമെന്നാണ് പണ്ഡിറ്റിന്റെ അഭിപ്രായം.

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുറച്ചു ദിവസത്തേക്ക് ശബരിമല അടച്ചിടുകയാണ് വേണ്ടത്. മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കായി മത്സരിക്കുകയാണ്. ഭൂരിഭാഗം മാധ്യമങ്ങളും വിശ്വാസികള്‍ക്ക് എതിരാണ്. ശബരിമല ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ അറുതി വരുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Top